റോബിൻ ബസ് പെർമിറ്റ് ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി

robin

റോബിൻ ബസ് പെർമിറ്റ് ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച്. പെർമിറ്റ് ചട്ടങ്ങൾ ലംഘിച്ചാൽ സർക്കാരിന് അക്കാര്യം സിംഗിൾ ബെഞ്ചിൽ അപേക്ഷ മുഖേന അറിയിക്കാം. ചട്ടലംഘനം കണ്ടെത്താൽ സിംഗിൾ ബെഞ്ചിന് ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കാമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. റോബിൻ ബസിനെതിരായ സർക്കാരിന്റെ അപ്പീൽ തള്ളിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്

അതേസമയം റോബിൻ ബസുടമയിൽ നിന്നും വധഭീഷണിയുണ്ടെന്ന് ആരോപിച്ച് മോട്ടാർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പത്തനംതിട്ട എസ് പിക്ക് പരാതി നൽകി. രണ്ട് എംവിഐമാരാണ് പരാതി നൽകിയത്. സംഭവത്തിൽ ബസുടമ ഗിരീഷിനെ എസ് പി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു.
 

Share this story