വെറ്ററിനറി സർവകലാശാല മുൻ വിസിയെ സസ്‌പെൻഡ് ചെയ്ത നടപടി ഹൈക്കോടതി ശരിവെച്ചു

high court

പൂക്കോട് വെറ്ററിനറി സർവകലാശാല മുൻ വിസി എംആർ ശശീന്ദ്രനാഥിനെ സസ്‌പെൻഡ് ചെയ്ത ഗവർണറുടെ നടപടി ഹൈക്കോടതി ശരിവെച്ചു. വിസിക്കെതിരെ നടപടിയെടുക്കാൻ ചാൻസലറായ ഗവർണർക്ക് അധികാരമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി

ജസ്റ്റിസ് സിയാദ് റഹ്മാന്റേതാണ് ഉത്തരവ്. വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ടാണ് വിസിയെ സസ്‌പെൻഡ് ചെയ്തത്. സിദ്ധാർഥന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിൽ വിസി വീഴ്ച വരുത്തിയെന്നായിരുന്നു ഗവർണറുടെ ആരോപണം

ഗവർണർ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനെ ചോദ്യം ചെയ്ത് എംആർ ശശീന്ദ്രനാഥാണ് ഹൈക്കോടതിയെ സമീപിച്ചത്.
 

Share this story