തനിക്ക് പുതിയ ഒരു അമ്മാവനെ കൂടി കിട്ടി; ഫാരിസ് അബൂബക്കർ വിവാദത്തിൽ മന്ത്രി റിയാസ്

riyas

ഫാരിസ് അബൂബക്കർ വിവാദത്തിൽ പരിഹാസവുമായി മന്ത്രി മുഹമ്മദ് റിയാസ്. തനിക്ക് പുതിയ ഒരു അമ്മാവനെ കൂടി കിട്ടിയെന്നായിരുന്നു റിയാസിന്റെ പരിഹാസം. ഇതുവരെ ഫോണിൽ പോലും സംസാരിക്കാത്തയാളാണ് ഫാരിസ് അബൂബക്കർ. മന്ത്രി മുഹമ്മദ് റിയാസിന്റെ അമ്മാവനാണ് ഫാരിസ് അബൂബക്കറെന്നും ഇയാളെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്നും പി സി ജോർജ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു

ഫാരിസ് അബൂബക്കറിനെതിരെ ആദായ നികുതി വകുപ്പും ഇഡിയും അന്വേഷണം ആരംഭിച്ചിരുന്നു. ഭൂമിയിടപാടിൽ കള്ളപ്പണ ഇടപാട് നടത്തിയെന്ന വിവരത്തെ തുടർന്നാണ് അന്വേഷണം.
 

Share this story