വീട്ടിൽ അതിക്രമിച്ച് കയറി എംഎൽഎയുടെ അടിവയറ്റിൽ ഇടിച്ചു; യുവാവ് അറസ്റ്റിൽ
ബംഗാളിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ ജ്യോതിപ്രിയ മല്ലിക്കിനെ വീട്ടിൽ അതിക്രമിച്ച് കയറി മർദിച്ച യുവാവ് അറസ്റ്റിൽ. സാൾട്ട് ലേക്കിലെ എംഎൽഎയുടെ വീട്ടിൽ ഇന്നലെ രാത്രി അതിക്രമിച്ച് കയറിയ 30 വയസുകാരനായ അഭിഷേക് ദാസാണ് അറസ്റ്റിലായത്. രാത്രി 9 മണിയോടെയാണ് സംഭവം
മല്ലിക്കിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ അഭിഷേക് ദാസ് എംഎൽഎയുടെ നേർക്ക് ചാടിവീഴുകയും അടിവയറ്റിൽ ഇടിക്കുകയുമായിരുന്നു. വേദന കൊണ്ട് പുളഞ്ഞ എംഎൽഎ നിലവിളിച്ചതോടെ സുരക്ഷാ ജീവനക്കാരും മറ്റുള്ളവരും ഓടിയെത്തി യുവാവിനെ കീഴടക്കി
പ്രതിയെ പിന്നീട് പോലീസിന് കൈമാറി. നോർത്ത് 24 പർഗാനാസ് ജില്ലക്കാരനാണ് അഭിഷേക്. ജോലിയെ കുറിച്ച് സംസാരിക്കാനാണ് എംഎൽഎയുടെ വീട്ടിൽ പോയതെന്ന് യുവാവ് പറഞ്ഞു. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ നഗരത്തിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിവന്നതാണ് യുവാവെന്ന് വ്യക്തമായി.
