മറന്നുവെച്ച കണ്ണടയെടുക്കാൻ വീണ്ടും കയറി; തിരിച്ചിറങ്ങവേ ട്രെയിനിൽ നിന്നും വീണ് വിദ്യാർഥി മരിച്ചു

deepak

കോട്ടയത്ത് ട്രെയിനിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു. ട്രെയിനിനുള്ളിൽ മറന്നുവെച്ച കണ്ണട എടുക്കാൻ തിരികെ കയറി തിരിച്ചിറങ്ങവെയാണ് ട്രെയിനിൽ നിന്നും വീണ് ദാരുണാന്ത്യം സംഭവിച്ചത്. കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ ഇന്ന് രാവിലെയാണ് സംഭവം. പുതുപ്പള്ളി സ്വദേശി ദീപക് ജോർജ് വർക്കിയാണ്(25) മരിച്ചത്. പൂനെയിൽ ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർഥിയായിരുന്നു

കോഴ്‌സ് പൂർത്തിയാക്കി പൂനെയിൽ നിന്ന് വീട്ടിലേക്ക് വരികയായിരുന്നു. സാധനങ്ങൾ എല്ലാം പ്ലാറ്റ്‌ഫോമിലേക്ക് എടുത്ത് വെച്ചിരുന്നു. എന്നാൽ കണ്ണട എടുക്കാൻ മറന്നത് തിരിച്ചറിഞ്ഞ് വീണ്ടും ട്രെയിനിലേക്ക് കയറി. തിരിച്ചിറങ്ങിയപ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു. ട്രെയിനിൽ നിന്നും പാളത്തിനടിയിലേക്ക് വീണാണ് മരണം സംഭവിച്ചത്.
 

Share this story