ഫുൾ ടൈം എംപിയായാണ് ജനവിധി തേടിയത്; ആലത്തൂരുകാർ യുഡിഎഫിന് ഒപ്പമെന്ന് രമ്യ ഹരിദാസ്

ramya

ആലത്തൂരിൽ വിജയപ്രതീക്ഷ പ്രകടിപ്പിച്ച് യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. കണക്ക് പ്രവചിക്കാനില്ല. ആലത്തൂരിൽ ഉള്ളവർ കോൺഗ്രസിന് ഒപ്പമാണെന്നും രമ്യ ഹരിദാസ് പറഞ്ഞു

കഴിഞ്ഞ അഞ്ച് വർഷക്കാലം അവരോടൊപ്പം ചേർന്നുനിന്ന ജനപ്രതിനിധി എന്ന നിലയിൽ എല്ലാവരുടെയും പിന്തുണയുണ്ടാകും. കോഴിക്കോട് എന്നെ സ്‌നേഹിച്ച അതേ പോലെ ഒട്ടും വ്യത്യാസമില്ലാതെ ആലത്തൂരുകൾ ഇരുകരങ്ങളും നീട്ടി സ്വീകരിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത്

ഫുൾടൈം എംപിയായിട്ടാണ് വീണ്ടും ജനവിധി തേടുന്നത്. അതിന്റെ വലിയ ഒരു പിന്തുണ ആലത്തൂരുകാര് നൽകും എന്ന വലിയ പ്രതീക്ഷയോടുകൂടി നമ്മുടെ ടീം ഇന്ന് കൗണ്ടിങ്ങിന് കയറുകയാണ്. കണക്ക് പ്രവചിക്കാനൊന്നും ഇല്ല. ആലത്തൂരിൽ ഉള്ളവർ കോൺഗ്രസിനൊപ്പമാണ്, ഐക്യജനാധ്യപത്യത്തിനൊപ്പമാണെന്നും രമ്യ ഹരിദാസ് പറഞ്ഞു.


 

Share this story