പ്രതീക്ഷിച്ചയത്ര മുന്നോട്ടുപോകാൻ തനിക്ക് കഴിഞ്ഞില്ല; കാരണം സാഹചര്യങ്ങളുടെ സമ്മർദമെന്ന് സുധാകരൻ

sudhakaran

പ്രതീക്ഷിച്ചയത്ര മുന്നോട്ടു പോകാൻ തനിക്ക് കഴിഞ്ഞില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇത് മനപ്പൂർവമല്ല. സാഹചര്യങ്ങളുടെ സമ്മർദമാണ് കാരണം. പുനഃസംഘടന പൂർത്തിയാക്കാൻ കഴിയാത്തത് വലിയ പ്രശ്‌നമാണെന്നും എല്ലാവരും സഹകരിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു

കെപിസിസിയുടെ ലീഡേഴ്‌സ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് ബത്തേരിയിൽ നടക്കുന്ന ലീഡേഴ്‌സ് മീറ്റിന്റെ പ്രതിനിധി സമ്മേളനം കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കെപിസിസി ഭാരവാഹികൾ, എംപിമാർ, എംഎൽഎമാർ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, ഡിസിസി പ്രസിഡന്റുമാർ എന്നിവരാണ് മീറ്റിൽ പങ്കെടുക്കുന്നത്. 

മുല്ലപ്പള്ളി രാമചന്ദ്രൻ മീറ്റിൽ പങ്കെടുക്കില്ല. പാർലമെന്ററി കമ്മിറ്റിയുള്ളതിനാൽ കെ മുരളീധരൻ വൈകുന്നേരമേ എത്തുകയുള്ളു. ശശി തരൂർ അമേരിക്കയിൽ ആയതിനാലും മീറ്റിൽ പങ്കെടുക്കില്ല.
 

Share this story