സത്യപ്രതിജ്ഞ ചെയ്തിട്ടും ഓഫീസിൽ കയറിയില്ല; രാഹു കാലം കഴിയട്ടെയെന്ന് ചെയർപേഴ്‌സൺ

sangeetha

സത്യപ്രതിജ്ഞ ചെയ്തിട്ടും ഓഫീസിനുള്ളിൽ കയറാൻ വിസമ്മതിച്ച് പെരുമ്പാവൂർ നഗരസഭാ ചെയർപേഴ്‌സൺ. രാഹു കാലം കഴിഞ്ഞേ ഓഫീസിൽ കയറൂ എന്നായിരുന്നു പെരുമ്പാവൂരിന്റെ പുതിയ ചെയർപേഴ്‌സൺ കെഎസ് സംഗീത നിലപാടെടുത്തത്. ഇതോടെ പാർട്ടി പ്രവർത്തകരും മറ്റ് കൗൺസിലർമാരും വെട്ടിലായി

തെരഞ്ഞെടുപ്പും സത്യപ്രതിജ്ഞാ ചടങ്ങുകളും 11.15ഓടെ പൂർത്തിയായിരുന്നു. 10.30 മുതൽ ഉച്ചയ്ക്ക് 12 മണി വരെയായിരുന്നു ഇന്നത്തെ രാഹുകാലം. 12 കഴിയാതെ ഓഫീസിൽ കയറില്ലെന്ന് സംഗീത നിലപാടെടുത്തു. ഇതോടെ പുതിയ ചെയർപേഴ്‌സണ് ആശംസ അറിയിക്കാനായി വന്നവർ നഗരസഭയുടെ വരാന്തയിൽ തന്നെ കാത്തിരുന്നു

ഒടുവിൽ 12.05 ആയതോടെയാണ് സംഗീത ഓഫീസിൽ കയറി കസേരയിൽ ഇരുന്നത്.  തനിക്കും നഗരസഭക്കും നഗരത്തിലെ ജനങ്ങൾക്കും സൂര്യന്റെ എല്ലാവിധ പോസിറ്റിവിറ്റിയും ലഭിക്കണമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് രാഹു കാലം നോക്കി പ്രവേശിച്ചതെന്നായിരുന്നു കെഎസ് സംഗീതയുടെ വിശദീകരണം
 

Tags

Share this story