35 സീറ്റ് കിട്ടുമെന്ന് പറഞ്ഞില്ല; കിട്ടിയാൽ കേരളം ഭരിക്കും: കെ.സുരേന്ദ്രൻ

K Surendram

കേരളത്തിൽ 35 സീറ്റു കിട്ടിയാൽ എൻഡിഎ ഭരിക്കുമെന്ന വാദത്തിൽ ഉറച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. 35 സീറ്റ് കിട്ടുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും കിട്ടിയാൽ ഭരിക്കുമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

എൽഡിഎഫിലും യുഡിഎഫിലുമുള്ള ഘടക കക്ഷികൾ ഒരു അവസരത്തിനു വേണ്ടി കാത്തിരിക്കുകയാണ്. 35 സീറ്റു കിട്ടുവാണെങ്കിൽ ഇരുമുന്നണിയിൽ നിന്നും എൻഡിഎയിലേക്ക് ഒഴുക്കുണ്ടാകും. കൊല്ലത്തും ,ആലപ്പുഴയിലും,സിപിഎമ്മിലും കോൺഗ്രസിലുമുള്ള പല പ്രമുഖ നേതാക്കളും ഒരു ഓപ്ഷനുവേണ്ടി കാത്തിരിക്കുകയാണ്. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പു കഴിയുമ്പോൾ ആ ഓപ്ഷൻ ഉയർന്നുവരുമെന്നും അദ്ദേഹം പറഞ്ഞു.

Share this story