വീട്ടമ്മയെ ഫോണിൽ വിളിച്ച് ശല്യം ചെയ്തു; എസ് ഐക്ക് സസ്‌പെൻഷൻ
Fri, 3 Feb 2023

സ്‌കൂളിലെ അടിപിടി കേസിൽ പ്രതിയായ മകനെ കേസിൽ നിന്നൊഴിവാക്കി തരാമെന്ന് പറഞ്ഞ് വീട്ടമ്മയെ ശല്യം ചെയ്ത എസ് ഐക്കെതിരെ നടപടി. വീട്ടമ്മയെ നിരന്തരമായി ഫോണിൽ വിളിച്ച് മോശമായി പെരുമാറിയ തിരുവനന്തപുരം കന്റോൺമെന്റ് സ്‌റ്റേഷനിലെ എസ്‌ഐ എൻ അശോക് കുമാറിനെ സസ്‌പെൻഡ് ചെയ്തു. വീട്ടമ്മ നൽകിയ പരാതിയിലാണ് നടപടി.