വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ ഒന്നര മാസമായി ഒളിവിൽ; പെൺസുഹൃത്തിന്റെ വീട്ടിലെത്തിയ പ്രതി പിടിയിൽ
Dec 17, 2025, 08:25 IST
അയൽവാസിയായ വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ ഒന്നര മാസമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. തമ്പാനൂർ കണ്ണേറ്റുമുക്ക് സ്വദേശി അനന്തുവാണ്(27) പിടിയിലായത്. ഒക്ടോബറിലാണ് ഇയാൾ അയൽ വീട്ടിൽ കയറി വീട്ടമ്മയെ ഉപദ്രവിച്ചത്.
ഇതിന് ശേഷം പല സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ ഇയാൾ തൈക്കാട്ടുള്ള പെൺസുഹൃത്തിന്റെ വീട്ടിൽ എത്തിയതായി പോലീസിന് രഹസ്യ വിവരം ലഭിച്ചു. സ്ഥലത്തെത്തിയ പോലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്നപ്പോൾ കത്തി ഉപയോഗിച്ച് ആക്രമിക്കാനും ശ്രമം നടന്നു.
പിന്നീട് ബലം പ്രയോഗിച്ച് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. കരമന പോലീസിന് നേരെ ബോംബെറിഞ്ഞ കേസിലും ഇയാൾ പ്രതിയാണ്. തിരുവനന്തപുരത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി ഇയാൾക്കെതിരെ കേസുകളുണ്ട്
