ജില്ലാ സെക്രട്ടറിയാണ്, ഈ മാസം 26 വരെ ഹാജരാകില്ല; ഇ ഡിക്ക് മറുപടി നൽകി എംഎം വർഗീസ്

varghese

കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ ഇ ഡി നോട്ടീസിന് മറുപടി നൽകി സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ്. ഈ മാസം 26 വരെ ഹാജരാകാനില്ലെന്നാണ് വർഗീസ് മറുപടി നൽകിയത്. ജില്ലാ സെക്രട്ടറി ആയതിനാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുണ്ടെന്നും ഇ മെയിൽ വഴി അയച്ച മറുപടിയിൽ വർഗീസ് പറയുന്നു

കേസിൽ നാല് പ്രാവശ്യം വർഗീസിനെ ചോദ്യം ചെയ്തിരുന്നു. കരുവന്നൂർ ബാങ്കിലെ സിപിഎമ്മിന്റെ പേരിലുള്ള അക്കൗണ്ടുകൾ ജില്ലാ സെക്രട്ടറിയുടെ അറിവോടെയാണെന്നാണ് ഇ ഡി ആരോപണം. പാർട്ടിക്ക് രഹസ്യ അക്കൗണ്ടില്ലെന്നും ഒന്നും മറച്ചുവെക്കാനില്ലെന്നുമാണ് എംഎം വർഗീസ് പ്രതികരിച്ചത്

അതേസമയം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ബിജുവിനോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി നിർദേശിച്ചിട്ടുണ്ട്. സിപിഎം നേതാവ് പി കെ ഷാജനോട് മറ്റന്നാൾ ഹാജരാകാനും നിർദേശമുണ്ട്.
 

Share this story