പെരുമ്പാമ്പിനെ കൊന്ന് കറിവെച്ച് കഴിച്ചു; കണ്ണൂർ പാണപ്പുഴയിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

perumbambu

കണ്ണൂർ മാതമംഗലം പാണപ്പുഴയിൽ പെരുമ്പാമ്പിനെ കൊന്ന് കറിവെച്ച് തിന്ന രണ്ട് യുവാക്കൾ അറസ്റ്റിൽ. മാതമംഗലം പാണപ്പുഴ സ്വദേശികളായ മുണ്ടപ്രം ഉറുമ്പിൽ യു പ്രമോദ്(40), മുണ്ടപ്രം ചന്ദനംചേരി സി ബിനീഷ്(37) എന്നിവരെയാണ് വനംവകുപ്പ് പിടികൂടിയത്. 

കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് മൂന്നാം വാർഡിലെ ഒരു വീട്ടിൽ വെച്ചാണ് ഇവർ പാമ്പിനെ കൊന്ന് കറിയാക്കിയത്. പ്രതികളെ ഇന്ന് പയ്യന്നൂർ കോടതിയിൽ ഹാജരാക്കും. 

തളിപറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ പിവി സനൂപ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി
 

Tags

Share this story