മേയർ പദവി നഷ്ടമായത് അവസാന നിമിഷം; കടുത്ത അതൃപ്തിയിൽ ആർ ശ്രീലേഖ
തിരുവനന്തപുരം മേയർ സ്ഥാനം അവസാന നിമിഷം കൈവിട്ടു പോയ ആർ ശ്രീലേഖ കടുത്ത അതൃപ്തിയിൽ. തന്റെ അതൃപ്തി അവർ പാർട്ടി നേതൃത്വത്തെ നേരിട്ട് അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ തുടക്കത്തിലൊക്കെ ആർ ശ്രീലേഖ മേയറാകുമെന്ന സൂചനകളാണ് ബിജെപി നേതൃത്വം നൽകിയിരുന്നത്. എന്നാൽ അവസാന നിമിഷം വിവി രാജേഷിനെ മേയറാക്കാൻ തീരുമാനിക്കുകയായിരുന്നു
ശ്രീലേഖയുടെ അതൃപ്തി പരിഗണിച്ച് ബിജെപി കേന്ദ്ര നേതൃത്വം അടിയന്തരമായി വിഷയത്തിൽ ഇടപെട്ടിരിക്കുകയാണ്. മുതിർന്ന നേതാക്കൾ നേരിട്ട് ശ്രീലേഖയുമായി സംസാരിക്കുമെന്നാണ് വിവരം. ശ്രീലേഖയുടെ അതൃപ്തി ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വം
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സുരക്ഷിതമായ സീറ്റ് അടക്കമുള്ള പദവികൾ ശ്രീലേഖക്ക് നൽകുന്നത് ബിജെപിയുടെ പരിഗണനയിലുണ്ട്. കൂടാതെ കേന്ദ്രതലത്തിൽ മറ്റേതെങ്കിലും പദവി നൽകി സജീവമായി ശ്രീലേഖയെ പാർട്ടിയിൽ നിർത്താനാണ് കേന്ദ്ര നേതാക്കളുടെ നീക്കം
