തന്നെ വർഗീയവാദിയാക്കുന്നു; സിപിഎം മാധ്യമങ്ങൾ ഇസ്ലാമോഫോബിയ ആഘോഷമാക്കുന്നു: കെഎം ഷാജി

shaji

ഒരു കൂട്ടർ വർഗീയവാദി ആയും മറ്റൊരു കൂട്ടർ മത വിരുദ്ധനായും മുദ്രകുത്തുന്നുവെന്ന ആരോപണവുമായി ലീഗ് നേതാവ് കെ എം ഷാജി. പത്ര പ്രവർത്തകരുടെ സഹായത്തോടെ തന്നെ വർഗീയവാദി ആക്കുന്നു. സിപിഎം മാധ്യമങ്ങൾ ഇസ്ലാമോഫോബിയയെ ആഘോഷമാക്കുന്നു. ഇപ്പോൾ വെള്ളാപ്പള്ളി നടേശൻ നവോഥാന നായകൻ, ഞാൻ വർഗീയവാദി. അവനവന്റെ സമുദായത്തിന് വേണ്ടി വാദിക്കുന്നത് തെറ്റായി തോന്നുന്നില്ലെന്നും ഷാജി വ്യക്തമാക്കി.

സമുദായത്തിന്റെ അവകാശം തിരിച്ചു പിടിക്കും എന്ന് പറഞ്ഞില്ലെങ്കിൽ ഞാൻ ലീഗ് ആയി നിൽക്കേണ്ട കാര്യം ഉണ്ടോ. ലീഗ് ഒരു സമുദായ പാർട്ടി കൂടിയാണ്. സജി ചെറിയാൻ അമൃതാനന്ദമയിയെ കെട്ടിപ്പിടിച്ച സംഭവത്തിലും ഷാജി പ്രതികരിച്ചു. ആൾ ദൈവങ്ങൾക്ക് എതിരെ സമരം ചെയ്ത ആൾ ആണ് സജി ചെറിയാൻ. അന്ന് കൊണ്ട അടിയുടെ പാട് ഇപ്പോഴും സജി ചെറിയാന്റെ മുതുകത്തു ഉണ്ടാകും. സജിചെറിയാൻ കപട വിശ്വാസിയാണെന്നും ഷാജി പറഞ്ഞു.

കരുവന്നൂർ ബാങ്കിൽ നിന്ന് പൈസ അടിച്ചു മാറ്റിയ ലാഘവത്തോടെയാണ് വി എൻ വാസവൻ ശബരിമലയിൽ നിന്ന് സ്വർണം അടിച്ചു മാറ്റിയത്. വിശ്വാസി ആണെങ്കിലെ പൈസ അടിച്ചു മറ്റുബോൾ കുറ്റബോധം ഉണ്ടാകുവെന്നും ഷാജി വിമർശിച്ചു. ഉമർ ഫൈസി മുക്കത്തിനെതിരെയും കെ.എം.ഷാജി വിമർശനം ഉന്നയിച്ചു. താൻ സമസ്ത മുശാവറ അംഗത്തെ പ്രശംസിച്ചത് മറ്റൊരു അംഗം കേട്ടില്ല. സജി ചെറിയാനെതിരെ പറഞ്ഞ ഭാഗമാണ് ആ അംഗത്തെ വേദനിപ്പിച്ചതെന്നും ഷാജി പറഞ്ഞു

Tags

Share this story