കണ്ണ് തുറന്നത് പതിനൊന്നാം നാള്‍; നീണ്ടകരയില്‍ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി മുഖ്യമന്ത്രി വി ഡി സതീശന്‍

നീണ്ടകര

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ത​ണു​പ്പി​ക്കാ​ൻ നീ​ക്ക​വു​മാ​യി സ​ർ​ക്കാ​ർ. മുഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ നീ​ണ്ട​ക​ര​യി​ൽ ക​ട​ലി​ൽ കാ​ണാ​താ​യ ഗൗ​തം കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലെ​ത്തി. മ​ന്ത്രി ഷിബു ബേ​ബി ജോ​ണും മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ചു.ഗൗ​ത​മി​നെ കാ​ണാ​താ​യി പ​തിനെന്നാം നാളാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​വി​ടെ​യെ​ത്തു​ന്ന​ത്. ഗൗ​ത​മി​ന്‍റെ അ​മ്മ രേ​ഷ്മ​യു​മാ​യി മു​ഖ്യ​മ​ന്ത്രി സം​സാ​രി​ച്ചു.

ആ​ശ​ങ്ക​കളും പ​രാ​തി​ക​ളും കു​ടും​ബം മു​ഖ്യ​മ​ന്ത്രി​യു​മാ​യി പ​ങ്കു​വ​ച്ചു. എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആർക്കും സംഭവിക്കാൻ പാടില്ലാത്ത ദുരന്തം. കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിൽ ആണ് തിരച്ചിൽ നടക്കാതെ പോയത്. സർക്കാരിന് ചെയ്യാൻ കഴിയുന്നതിൽ പരമാവധി ചെയ്യും. ഭരണകൂടത്തോടല്ലേ പ്രതിഷേധിക്കാൻ സാധിക്കൂ, അവരുടെ അമർഷത്തിൽ തെറ്റ് കാണുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അ​തേ​സ​മ​യം വി​ഴി​ഞ്ഞ​ത്തും മു​ത​ല​പ്പൊ​ഴി​യി​ലും കാ​ണാ​താ​യ​വരു​ടെ വീ​ടു​ക​ളി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഫി​ഷ​റീ​സ് മ​ന്ത്രി അ​ബ്ദു​ൽ ഗ​ഫൂ​റും എ​ത്തി​യി​രുന്നു. പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തിരച്ചിൽ തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കടലിൽ കാണാതായാൽ തിരച്ചിൽ നടത്തുന്നതിന് മാർഗ്ഗരേഖ ഉടൻ പുറത്തിറക്കുമെന്നും മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്തുമെന്നും ഫിഷറീസ് മന്ത്രി പറഞ്ഞു.കടലിൽ കാണാതായ 3 മത്സ്യതൊഴിലാളികൾക്കായുള്ള തിരച്ചിൽ 11ാം ദിവസവും തുടരുകയാണ്. നാവികസേനയുടെ ഐഎൻഎസ് കൽപ്പേനി വിഴിഞ്ഞത്തും മുതലപ്പൊഴിയിലും തെരച്ചിൽ നടത്തുന്നുണ്ട്. നീണ്ടകരയിൽ കാണാതായ ഗൗതമിന് വേണ്ടി കോസ്റ്റ് ഗാർഡ് തിരച്ചിൽ തുടരുകയാണ്.

Tags

Share this story