അരിക്കൊമ്പനെന്ന് കരുതി കൊണ്ടുപോയത് കുഴിയാനയെ; അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിൽ സുധാകരൻ

K Sudhakaran

അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അരിക്കൊമ്പനാണെന്ന് വിചാരിച്ചാകും അനിൽ ആന്റണിയെ ബിജെപി പിടിച്ചത്. കുഴിയാനയാണെന്ന് കാണാൻ പോകുന്നതേയുള്ളുവെന്ന് സുധാകരൻ പരിഹസിച്ചു. അനിലിന് പിന്നാലെ കോൺഗ്രസിൽ നിന്നും ഇനിയും നേതാക്കൾ വരുമെന്ന അമിത് ഷായുടെ പരാമർശത്തോടും സുധാകരൻ പ്രതികരിച്ചു. പ്രതീക്ഷ നല്ലതാണ്, ഒരു ആത്മവിശ്വാസം എപ്പോഴും ആവശ്യമല്ലേ. പക്ഷേ അമിത് ഷാ വിചാരിക്കുന്നതൊന്നും സംഭവിക്കാൻ പോകുന്നില്ലെന്നതാണ് സത്യമെന്ന് സുധാകരൻ പറഞ്ഞു

എ കെ ആന്റണിക്കെതിരായ സൈബർ ആക്രമണം ശ്രദ്ധയിൽ പെട്ടിട്ടില്ല. അങ്ങനെയുണ്ടെങ്കിൽ അത് അപലപനീയമാണ്. ആന്റണിക്കെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് പാർട്ടി വിരുദ്ധമാണ്. പാർട്ടിക്ക് വേണ്ടി ആന്റണി ചെയ്ത പ്രവർത്തനങ്ങൾ ആർക്കും മറക്കാൻ സാധിക്കില്ല. അദ്ദേഹത്തെ വില കുറച്ച് കാണിക്കാൻ ശ്രമിച്ചാൽ അതിനെ എതിർക്കുമെന്നും സുധാകരൻ പറഞ്ഞു.
 

Share this story