സ്‌കൂട്ടറിൽ പോകുന്നതിനിടെ കാട്ടുപന്നി ഇടിച്ചു; സ്‌കൂട്ടറിൽ നിന്നും വീണ് രണ്ട് പേർക്ക് പരുക്കേറ്റു

accident

തൃശ്ശൂർ ചേലക്കര പൈങ്കുളത്ത് സ്‌കൂട്ടർ യാത്രികരെ കാട്ടുപന്നി തട്ടി രണ്ട് പേർക്ക് പരുക്കേറ്റു. സ്‌കൂട്ടറിൽ പോകുന്നതിനിടെ കാട്ടുപന്നി ഇടിച്ചതോടെ സ്‌കൂട്ടറിൽ നിന്ന് വീണാണ് പാഞ്ഞാൾ കാരപ്പറമ്പിൽ വീട്ടിൽ രാധ(33), പൈങ്കുളം കരിയാർകോട് വീട്ടിൽ രാകേഷ്(30) എന്നിവർക്ക് പരുക്കേറ്റത്. ഇവരെ തൃശ്ശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

അതേസമയം മലപ്പുറം നിലമ്പൂരിൽ തേൻ എടുക്കുന്നതിനിടെ ആദിവാസി യുവാവിനെ കരടി ആക്രമിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. തരിപ്പപ്പൊട്ടി കോളനിയിലെ വെളുത്തക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്.
 

Share this story