അതിജീവിതയെ വീണ്ടും അപമാനിച്ചു; കോടതി നിർദേശം ലംഘിച്ച രാഹുൽ ഈശ്വറിന് നോട്ടീസ്

rahul eswar

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യ ബലാത്സംഗ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് രാഹുൽ ഈശ്വറിന് വീണ്ടും കുരുക്ക്. കേസിൽ നേരത്തെ ജയിലിലായ രാഹുൽ ഈശ്വർ ജാമ്യത്തിലിറങ്ങിയ ശേഷവും യുവതിയെ അധിക്ഷേപിച്ചതാണ് പുതിയ കുരുക്കായി മാറുന്നത്

അതിജീവിതയെ അധിക്ഷേപിച്ച രാഹുലിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചിരുന്നു. ഹർജിയിൽ രാഹുൽ ഈശ്വറിന് കോടതി നോട്ടീസ് അയച്ചു. ഈ മാസം 19ന് നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകാനാണ് നിർദേശം

ജാമ്യം അനുവദിച്ചപ്പോൾ പരാതിക്കാരിക്കെതിരെ മോശം പരാമർശങ്ങൾ നടത്തരുതെന്ന് കോടതി കർശന നിർദേശം നൽകിയിരുന്നു. ഈ വ്യവസ്ഥ ലംഘിക്കപ്പെട്ടെന്നാണ് അന്വേഷണ സംഘം ഹർജിയിൽ കോടതിയെ അറിയിച്ചത്.
 

Tags

Share this story