തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ല; ഇപ്പോൾ നടക്കുന്നത് പി ശശിയുടെ പുതിയ പണി: അടൂർ പ്രകാശ്
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നും മറച്ചുവയ്ക്കാനില്ലെന്നും ഏതവസരത്തിലും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ എത്താൻ തയ്യാറെന്നും അടൂർ പ്രകാശ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ പുതിയ പണിയാണ് ഇപ്പോൾ നടക്കുന്നതെന്നും യുഡിഎഫ് കൺവീനർ പറഞ്ഞു.
ചോദ്യം ചെയ്യുന്ന കാര്യങ്ങൾ അറിഞ്ഞത് ചാനലുകളിലൂടെ മാത്രമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് യാതൊരു അറിവുമില്ല. തന്നെ വിളിപ്പിച്ചിട്ടുമില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ശശിയുടെ പുതിയ പണിയാണ് ഇപ്പോൾ നടക്കുന്നത്. ചോദ്യംചെയ്യാൻ വിളിച്ചാൽ ഹാജരാകും
എസ്ഐടിയുടെ മുന്നിൽ പോകുന്നതിന് മുൻപ് മാധ്യമങ്ങളെ വിവരമറിയിക്കും. അവർ മാധ്യമങ്ങളെ അനുവദിക്കുന്നില്ല എങ്കിൽ ഞാൻ പോകുന്ന അവസരത്തിൽ എന്താണ് അവിടെ പറയാൻ പോകുന്നത് എന്നതിനെ കുറിച്ച് കാലേക്കൂട്ടി അറിയിക്കുന്നതാണ്. എനിക്ക് അറിയാവുന്ന കാര്യങ്ങൾ മാധ്യമങ്ങളെ കൂടി അറിയിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു
