താൻ കടുത്ത മാനസിക സമ്മർദത്തിൽ; ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് പുറത്ത്
നടിയെ ആക്രമിച്ച കേസിൽ അന്തിമ വിധിക്ക് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ വിചാരണയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ദിലീപ് മുഖ്യമന്ത്രിക്ക് മെസേജ് അയച്ചുവെന്ന വിവരമാണ് പുറത്തുവന്നത്. നടി ആക്രമിക്കപ്പെട്ട് അഞ്ചാം ദിവസമാണ് ദിലീപ് മുഖ്യമന്ത്രി പിണറായി വിജയന് മെസേജ് അയച്ചത്. തെറ്റ് ചെയ്യാത്ത താൻ കടുത്ത മാനസിക സമ്മർദത്തിൽ എന്നാണ് മെസേജ്
ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും ദിലീപ് മെസേജ് അയച്ചിരുന്നു. അന്വേഷണം തന്നിലേക്കെത്തുമെന്ന് ഭയന്നാണ് ദിലീപ് മെസേജ് അയച്ചതെന്നാണ് പ്രോസിക്യൂഷൻ വാദം. 2017 ഫെബ്രുവരി 22ന് രാവിലെ 9.22നാണ് ദിലീപ് മെസേജ് അയച്ചത്. വീണ്ടെടുത്ത മെസേജ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി
പൾസർ സുനിയാണ് പ്രതിയെന്ന് ആദ്യ ദിവസം തന്നെ പുറത്തുവന്നതോടെ ദിലീപ് സമ്മർദത്തിലായെന്നും ഇതോടെയാണ് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് മെസേജ് അയച്ചതെന്നും പ്രോസിക്യൂഷൻ പറയുന്നു. കാമ്യ മാധവനുമായുള്ള ദിലീപിന്റെ ബന്ധം അന്നത്തെ ഭാര്യയായിരുന്ന മഞ്ജു വാര്യരോട് നടി പറഞ്ഞതിന്റെ വൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്
