ഭാര്യയുടെ പ്രസവത്തിനായി ആശുപത്രിയിലെത്തി; 14കാരിയെ പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ

manivannan

വയനാട്ടിൽ പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ കർണാടക സ്വദേശിയായ യുവാവ് അറസ്റ്റിൽ. മണിവണ്ണനെന്ന 21കാരനാണ് അറസ്റ്റിലായത്. അമ്മയുടെ പ്രസവത്തിന് കൂട്ടിരിപ്പിനായി വയനാട് മെഡിക്കൽ കോളേജിൽ എത്തിയതായിരുന്നു കുട്ടി. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് മണിവണ്ണൻ ആശുപത്രിയിൽ എത്തിയത്. ഇതിനിടെയാണ് കുട്ടിയെ പീഡിപ്പിച്ചത്

2023 സെപ്റ്റംബറിലാണ് സംഭവം നടന്നത്. പെൺകുട്ടി ഗർഭിണിയായതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
 

Share this story