പരിശോധനയില്ലാതെ ഹെൽത്ത് കാർഡ്; ഡോ. വി അമിത് കുമാറിനെ സസ്‌പെൻഡ് ചെയ്തു

amith

പരിശോധനകൾ നടത്താതെ പണം വാങ്ങി ഹെൽത്ത് കാർഡ് നൽകിയ സംഭവത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രി ആർഎംഒ അസി. സർജൻ ഡോ. വി അമിത് കുമാറിനെ സസ്‌പെൻഡ് ചെയ്തു. അന്വേഷണവിധേയമായാണ് സസ്‌പെൻഷൻ. ആരോഗ്യമന്ത്രി വീണ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ നടപടി

300 രൂപ നൽകിയാൽ പരിശോധന കൂടാതെയാണ് ഡോക്ടർ അമിത് കുമാർ ഹെൽത്ത് കാർഡ് നൽകിയിരുന്നത്. ആശുപത്രിയിലെ ചില ജീവനക്കാരുടെ സഹായവും ഡോക്ടർക്ക് ഇതിന് ലഭിച്ചിരുന്നു.
 

Share this story