ഡോക്ടർക്കെതിരായ ആക്രമണത്തെ അപലപിച്ച് ആരോഗ്യമന്ത്രി; ശക്തമായ നടപടി സ്വീകരിക്കും

Veena

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്കെതിരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. ഡോക്ടർക്കെതിരായ ആക്രമണം അത്യന്തം അപലപനീയമാണെന്നും മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു. സംഭവത്തിൽ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒമ്പത് വയസുകാരിയുടെ പിതാവായ സനൂപാണ് ആക്രമണം നടത്തിയത്. കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന് ഇയാൾ ആരോപിച്ചിരുന്നു

രണ്ട് മക്കളുമായാണ് സനൂപ് ആശുപത്രിയിലെത്തിയത്. സൂപ്രണ്ടിനെ ലക്ഷ്യമിട്ടാണ് സനൂപ് വന്നത്. കുട്ടികളെ പുറത്തുനിർത്തി സൂപ്രണ്ടിന്റെ മുറിയിലെത്തി. ഈ സമയം സൂപ്രണ്ട് റൂമിലുണ്ടായിരുന്നില്ല. തുടർന്നാണ് ഡോക്ടർ വിപിനെ വെട്ടിയത്.
 

Tags

Share this story