ഡോക്ടർ വന്ദനക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ആരോഗ്യമന്ത്രി; പൊതുദർശനം തുടരുന്നു
Thu, 11 May 2023

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസിന് ആദരാഞ്ജലി അർപ്പിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. കോട്ടയം മുട്ടുചിറയിലെ വീട്ടിലെത്തിയാണ് മന്ത്രി ആദരാഞ്ജലി അർപ്പിച്ചത്. വന്ദനയുടെ മാതാപിതാക്കളോടും മന്ത്രി സംസാരിച്ചു. ഉച്ചയ്ക്ക് 2 മണിക്കാണ് സംസ്‌കാര ചടങ്ങുകൾ നടക്കുന്നത്.
രാവിലെ മുതൽ നടക്കുന്ന പൊതു ദർശനത്തിൽ നൂറുകണക്കിനാളുകളാണ് പങ്കെടുക്കാൻ എത്തിക്കൊണ്ടിരിക്കുന്നത്. ബുധനാഴ്ച രാത്രി എട്ട് മണിക്കാണ് തിരുവനന്തപുരത്ത് നിന്നും വന്ദനയുടെ മൃതദേഹം കോട്ടയത്ത് എത്തിച്ചത്.