ഉമ്മൻ ചാണ്ടിയെ ആരോഗ്യമന്ത്രി ആശുപത്രിയിലെത്തി കണ്ടു; മെഡിക്കൽ ബോർഡ് രൂപീകരിക്കും

veena

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ആരോഗ്യമന്ത്രി വീണ ജോർജ് ആശുപത്രിയിൽ സന്ദർശിച്ചു. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ഇന്ന് രാവിലെയാണ് ആരോഗ്യമന്ത്രി എത്തിയത്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉമ്മൻ ചാണ്ടിയുടെ ബന്ധുക്കളുമായി സംസാരിച്ചിരുന്നു. 

ആശുപത്രിയിലെത്തിയ ആരോഗ്യമന്ത്രി ഡോക്ടർമാരുമായി സംസാരിച്ചു. മെഡിക്കൽ ബോർഡിന്റെ മേൽനോട്ടത്തിൽ തുടർ ചികിത്സ ലഭ്യമാക്കണമെന്ന് മന്ത്രി നിർദേശിച്ചു. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർ മഞ്ജു തമ്പി പറഞ്ഞു. ശ്വാസകോശ സംബന്ധമായ അസുഖമാണെന്നും ഇന്നലത്തേക്കാൾ ഭേദമുണ്ടെന്നും ഡോക്ടർ അറിയിച്ചു


 

Share this story