എസ് എഫ് ഐ ആക്രമത്തെ തുടർന്ന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി; മുൻ പ്രിൻസിപ്പൽ രമ അവധിയിൽ പ്രവേശിച്ചു

rema

കാസർകോട് ഗവ. കോളജിലെ മുൻ പ്രിൻസിപ്പൽ എം രമ ദീർഘകാല അവധിയിൽ പ്രവേശിച്ചു. മാർച്ച് 31 വരെയാണ് അവധിക്ക് അപേക്ഷ നൽകിയത്. അധ്യാപികയെ കോളജിൽ തടയുമെന്ന് എസ് എഫ് ഐ പറഞ്ഞിരുന്നു. എന്നാൽ എസ് എഫ് ഐ അക്രമത്തിൽ ആരോഗ്യപ്രശ്‌നങ്ങളുണ്ടായെന്നും ഇതിൽ ചികിത്സ തേടാനാണ് അവധിയെടുക്കുന്നതെന്നും രമ വാർത്താക്കുറിപ്പിൽ അറിയിച്ചു

സമരത്തിലോ പ്രചാരണങ്ങളിലോ ഒരു ധാർമികതയും പുലർത്താത്ത എസ് എഫ് ഐ അവരുടെ ഇംഗിതങ്ങൾക്ക് വഴങ്ങാത്ത വിധം എന്റെ വധം നടത്താൻ നിൽക്കുകയാണ്. അതിന് നിന്നു കൊടുക്കാനില്ലെന്നും വാർത്താ കുറിപ്പിൽ ഇവർ പറയുന്നു.
 

Share this story