തണ്ണീർക്കൊമ്പന്റെ മരണകാരണം ഹൃദയാഘാതം; കേരളാ വനംവകുപ്പിന് പരോക്ഷ വിമർശനം

thanneer

മാനന്തവാടിയിൽ നിന്നും മയക്കുവെടി വെച്ച് പിടികൂടി ബന്ദിപൂർ രാമപുര ആന ക്യാമ്പിലെത്തിച്ച തണ്ണീർ കൊമ്പൻ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് കർണാടക വനംവകുപ്പ്. വാഹനത്തിൽ തന്നെ ആന കുഴഞ്ഞുവീഴുകയായിരുന്നു. ആളും ബഹളവും കണ്ട ആഘാതം ആനക്കുണ്ടായിരുന്നിരിക്കാമെന്നും അധികൃതർ പറഞ്ഞു

നിർജലീകരണം സംഭവിച്ചിരുന്നോ എന്ന കാര്യം പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ സ്ഥിരീകരിക്കാനാകൂ. മണിക്കൂറുകൾ ആന വിശ്രമമില്ലാതെ ചുറ്റിത്തിരിഞ്ഞു. പിന്നെ മയക്കുവെടിയേറ്റു. ബന്ദിപ്പൂരിലേക്ക് രാത്രി തന്നെ കൊണ്ടുവന്നു. ഇതെല്ലാം ആനയുടെ ആരോഗ്യം മോശമാക്കിയിരിക്കാം. ആനക്ക് അൽപ്പസമയം വിശ്രമം നൽകിയ ശേഷം മാറ്റുന്നതായിരുന്നു നല്ലതെന്ന് കേരളാ വനംവകുപ്പിനെ പരോക്ഷമായി വിമർശിച്ച് ബന്ദിപ്പൂർ ഫീൽഡ് ഡയറക്ടർ പറഞ്ഞു.
 

Share this story