ഉഷ്ണതരംഗം: അങ്കണവാടി കുട്ടികൾക്ക് ഒരാഴ്ച അവധി

Anganvadi

തിരുവനന്തപുരം: ചൂട് ക്രമാതീതമായി ഉയർന്നതിനാൽ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്കൂൾ പ്രവർത്തനം ഒരാഴ്ചത്തേക്ക് നിർത്തിവെയ്ക്കാൻ തീരുമാനം. വനിത ശിശുവികസന വകുപ്പിന്‍റേതാണ് തീരുമാനം.

ഉഷ്ണതരംഗത്തിന്‍റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെത്തുടർന്നും ആരോഗ്യവകുപ്പിന്‍റേ ആരോഗ്യ ജാഗ്രതാ നിർദേശത്തെത്തുടർന്നാണ് നടപടി. അങ്കണവാടിയുടെ മറ്റ് പ്രവർത്തനങ്ങൾ പതിവുപോലെ നടക്കും. ഈ കാലയളവിൽ കുട്ടികൾക്ക് നൽകേണ്ട സപ്ലിമെന്‍ററി ന്യൂട്രീഷ്യൻ വീടുകളിലെത്തിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.

Share this story