ആലപ്പുഴ ജില്ലയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

hot

ആലപ്പുഴ ജില്ലയിൽ ഉഷ്ണ തരംഗ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. ചൂടേറിയതും അസ്വസ്ഥതയേറിയതുമായ അന്തരീക്ഷ സ്ഥിതി അടുത്ത രണ്ട ദിവസവും ജില്ലയിൽ തുടരുമെന്നാണ് മുന്നറിയിപ്പ്.  പൊതുജനങ്ങളും ഭരണ - ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. 

സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം. പൊതുജനങ്ങൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തി പരമാവധി പുറത്തിറങ്ങാതെ സുരക്ഷിതരായി ഇരിക്കണമെന്ന് അധികൃതർ അറിയിച്ചു.

ഇതിനുപുറമെ ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഇന്നും രാത്രിയും ചൂട് കൂടുമെന്ന മുന്നറിയിപ്പുണ്ട്. എന്നാൽ, നാളെ ഇടുക്കി, മലപ്പുറം ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യതയുണ്ട്. ഇവിടെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Share this story