കോഴിക്കോടും ആലപ്പുഴയും അടക്കം നാല് ജില്ലകളിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ്

hot

സംസ്ഥാനത്തെ നാല് ജില്ലകളിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ്. പാലക്കാട്, തൃശ്ശൂർ ജില്ലകൾക്ക് പുറമെ ആലപ്പുഴ, കോഴിക്കോട് ജില്ലകളിലും വരുന്ന മൂന്ന് ദിവസത്തേക്ക് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ ഓറഞ്ച് അലർട്ടാണ്

മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. ഇ്‌നലെ കൊല്ലം ജില്ലയിൽ ഉഷ്ണതരംഗ മുന്നറിയിപ്പുണ്ടായിരുന്നു. എന്നാൽ ഇന്നത്തെ മുന്നറിയിപ്പിൽ കൊല്ലത്തെ ഒഴിവാക്കിയിട്ടുണ്ട്. പകൽ 11 മണി മുതൽ 3 മണി വരെ വെയിൽ കൊള്ളാതിരിക്കാൻ പരമാവധി ശ്രമിക്കണമെന്നാണ് നിർദേശം

ഇടുക്കി, വയനാട്, ഒഴികെയുള്ള 11 ജില്ലകളിൽ യെല്ലോ അലർട്ടാണ് നിലവിലുള്ളത്. മെയ് 3 വരെ ഇതേ സാഹചര്യം തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
 

Share this story