ഉഷ്ണ തരംഗ മുന്നറിയിപ്പ്; തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Venal 1200

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരും. ചൂട് 40 ഡിഗ്രി സെൽഷ്യസ് പിന്നിടതോടെയാണ് തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.അതേസമയം, കൊല്ലം ജില്ലയിൽ താപനിലയിൽ കുറവുണ്ടായതോടെ ഓറഞ്ച് അലർട്ട് പിൻവലിച്ചിട്ടുണ്ട്.

ഇവിടെയും വയനാട്,ഇടുക്കി ഒഴികെയുള്ള ജില്ലകളിലും മഞ്ഞ അലെർട് തുടരുമെന്നും സംസ്ഥാനത്താകെ അതീവ ജാഗ്രത പുലർത്തണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കുന്നു.

ചൂടിലെ വർധനവ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാനും മരണത്തിന് വരെ കരണമായേക്കാവുന്നതുമാണ്. അതുകൊണ്ട് തന്നെ സുരക്ഷാ നിർദേശങ്ങളെ ഗൗരവമായി കാണണമെന്നും അതോറിറ്റി അറിയിച്ചു.

Tags

Share this story