സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു; ആറ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്
May 20, 2023, 14:41 IST

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. ആറ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണയേക്കാൾ രണ്ട് ഡിഗ്രി മുതൽ 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ട്. കോഴിക്കോട് ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയാകാം. കണ്ണൂർ, പാലക്കാട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ 35 ഡിഗ്രി സെൽഷയ്‌സ് വരെയും താപനില ഉയരാം. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയും ലഭിക്കും.