കനത്ത മഴയും പ്രതികൂല കാലാവസ്ഥയും; കരിപ്പൂരിൽ നിന്നുള്ള മൂന്ന് വിമാനങ്ങൾ റദ്ദാക്കി

karipur

കനത്ത മഴയെയും പ്രതികൂല കാലാവസ്ഥയെയും തുടർന്ന് കരിപ്പൂരിൽ നിന്നുള്ള മൂന്ന് വിമാനങ്ങൾ റദ്ദാക്കി. ഗൾഫിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസിന്റെ മൂന്ന് വിമാനങ്ങളാണ് റദ്ദാക്കിയത്. വ്യാഴാഴ്ച രാത്രി 8.35ന് റിയാദിലേക്കുള്ള സർവീസും രാത്രി 10.05ന് അബുദാബിയിലേക്കുള്ള സർവീസും രാത്രി 11.10ന് മസ്‌കറ്റിലേക്കുള്ള സർവീസുമാണ് റദ്ദാക്കിയത്

കരിപ്പൂരിൽ നിന്ന് അബുദാബി, മസ്‌കറ്റ് എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ ദിവസം രാത്രി പുറപ്പെടേണ്ട വിമാനങ്ങൾ മണിക്കൂറുകളോളം വൈകുകയും ചെയ്തിരുന്നു. കനത്ത മഴയെ തുടർന്ന് വിമാനങ്ങൾ വഴി തിരിച്ചുവിടുന്നതാണ് പ്രതിസന്ധിക്ക് കാരണം

ബുധനാഴ്ച രാത്രി 10.05ന് പുറപ്പെടേണ്ട അബുദാബി വിമാനം വ്യാഴാഴ്ച രാവിലെ 11.30ഓടെയാണ് പുറപ്പെട്ടത്. മസ്‌കറ്റിലേക്കുള്ള വിമാനം 12 മണിയോടെയും പുറപ്പെടുമെന്നാണ് അറിയിപ്പ്‌
 

Share this story