ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

rain

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിലാണ് മഴയ്ക്ക് കൂടുതൽ സാധ്യതയുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

കേരളാ, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. കോമോറിൻ തീരത്തായി ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. തെക്കുകിഴക്കൻ അറബിക്കടലിൽ കേരളാ തീരത്തോട് ചേർന്ന് മറ്റൊരു ചക്രവാത ചുഴിയും നിലനിൽക്കുന്നുണ്ട്

ഇതിന്റെ സ്വാധീന ഫലമായാണ് മഴ ശക്തമാകുന്നത്. ശനിയാഴ്ചയോടെ തെക്കൻ ആൻഡമാൻ കടലിലേക്ക് കാലവർഷം എത്തിച്ചേർന്നേക്കും.
 

Share this story