കാലവർഷം കരുത്താർജിക്കുന്നു; നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
Jul 28, 2020, 15:44 IST
സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുന്നു. ബുധനാഴ്ചയും വ്യാഴാഴ്ചയും ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇതുപ്രകാരം നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്
വ്യാഴാഴ്ച വടക്കൻ ജില്ലകളിൽ മഴ ശക്തമാകും. മലപ്പുറം, കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിൽ വ്യാഴാഴ്ച ഓറഞ്ച് അലർട്ടായിരിക്കും. ഇന്ന് കൊല്ലം, എറണാകുളം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടാണ്.
ബുധനാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, ജില്ലകളിലും വ്യാഴാഴ്ച കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച മലപ്പുറത്തും യെല്ലോ അലർട്ടാണ്.