ന്യൂനമർദം ശക്തി പ്രാപിക്കുന്നു; കേരളത്തിൽ വ്യാപക മഴക്ക് സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

ന്യൂനമർദം ശക്തി പ്രാപിക്കുന്നു; കേരളത്തിൽ വ്യാപക മഴക്ക് സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്നും വ്യാപക മഴക്ക് സാധ്യത. തെക്കുപടിഞ്ഞാറൻ അറബിക്കടലിൽ രൂപം പ്രാപിച്ച ന്യൂനമർദം 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കുമെന്നാണ് റിപ്പോർട്ട്. ഇടുക്കി എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയിൽ വരെ കാറ്റുവീശാൻ സാധ്യതയുണ്ട്. ലക്ഷദ്വീപ്, കേരള, കർണാടക തീരങ്ങളിലും വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർദേശം.

കടൽത്തീരങ്ങളിൽ വിനോദ സഞ്ചാരത്തിന് പോകരുതെന്നും കടലിൽ ഇറങ്ങരുതെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഇക്വറ്റോറിയൽ പ്രദേശത്താണ് ന്യൂനമർദം രൂപപ്പെട്ടിരിക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളിൽ ലക്ഷദ്വീപിനും തെക്കുകിഴക്ക് അറബിക്കടലിലും മുകളിലായി മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെടാനും സാധ്യതയുണ്ട്. അടുത്ത നാല് ദിവസങ്ങളിൽ കാറ്റും മഴയും തുടരുമെന്നാണ് മുന്നറിയിപ്പ്

 

Share this story