കണ്ണൂർ ഉൾപ്പെടെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്; സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത

കണ്ണൂർ ഉൾപ്പെടെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്; സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. ഓഗസ്റ്റ് എട്ടിന് അഞ്ച് ജില്ലകളിലും ഓഗസ്റ്റ് ഒമ്പതിന് മൂന്ന് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഓഗസ്റ്റ് എട്ടിന് കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. നാളെ ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും റെഡ് അലർട്ടായിരിക്കും

ഓറഞ്ച് അലർട്ടുകൾ

ഓഗസ്റ്റ് എട്ട്-പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസർകോട്

ഓഗസ്റ്റ് 9- കോഴിക്കോട്, കണ്ണൂർ, കാസർകോട്

ഓഗസ്റ്റ് പത്ത്-മലപ്പുറം കണ്ണൂർ

യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകൾ

ഓഗസ്റ്റ് 8- തിരുവനന്തപുരം കൊല്ലം

ഓഗസ്റ്റ് 9-ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്

ഓഗസ്റ്റ് 10- ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കാസർകോട്

ഓഗസ്റ്റ് 11- കോഴിക്കോട്, കണ്ണൂർ, കാസർകോട്‌

Share this story