കുമളിയിൽ കനത്തമ‍ഴ: മലവെള്ളപ്പാച്ചിലിൽ കടകളിലും വീടുകളിലും വെള്ളം കയറി

idukki

ഇടുക്കി കുമളിയിൽ ഇന്നലെ രാത്രി കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ കടകളിലും വീടുകളിലും വെള്ളം  കയറി.  ഒന്നാം മൈൽ ഭാഗത്തെ കടകളിലാണ് വെള്ളം കയറിയത്.  ഒട്ടകത്തലമേട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും കുത്തിയൊഴുകിയെത്തിയ മലവെള്ളമാണ് വീടുകളില്‍ വെള്ളം കയറാൻ കാരണം.

ഒന്നാം മൈൽ, വലിയകണ്ടം, മഹിമ റോഡ്  തുടങ്ങിയ ഭാഗത്തെ വീടുകളിലും വെള്ളം കയറി.  കുമളി ടൗണിലെ റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മുല്ലപ്പെരിയാർ ഡാമിൻ്റെ ജലനിരപ്പ് 139.20 അടിയായി ഉയർന്നിട്ടുണ്ട്. സ്പിൽ വേ വഴി പുറത്തേക്ക് ഒഴുകുന്ന വെള്ളം സെക്കൻ്റിൽ 8800 ഘനയടിയായി.

Tags

Share this story