സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: ചേർത്തലയിൽ വെള്ളക്കെട്ടിൽ വീണ് ഗൃഹനാഥൻ മരിച്ചു

rain

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ നാശനഷ്ടങ്ങളും വ്യാപകമാകുന്നു. ചേർത്തലയിൽ വെള്ളക്കെട്ടിൽ വീണ് ഗൃഹനാഥൻ മരിച്ചു. ചേർത്തല പള്ളിപ്പുറത്താണ് സംഭവം. ഇടത്തട്ടിൽ അശോകനാണ്(65) മരിച്ചത്. റോഡിനോട് ചേർന്ന പാടശേഖരത്തിൽ വീണാണ് അപകടമുണ്ടായത്

കൊച്ചി നഗരത്തിന്റെ പല ഭാഗത്തും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. ജില്ലയിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. അഞ്ച് ക്യാമ്പുകളിലായി 116 പേരാണ് കഴിയുന്നത്. വാഴക്കാല മേരിമാതാ സ്‌കൂളിലെ ക്യാമ്പിലാണ് കൂടുതൽ പേരും

തിരുവനന്തപുരം നഗരത്തിൽ ഇന്നലെ വെള്ളം കയറി സ്ഥലങ്ങളിൽ രാവിലെയോടെ വെള്ളമിറങ്ങി. മഴ കുറഞ്ഞതോടെ പത്തനംതിട്ട ജില്ലയിൽ അപ്പർ കുട്ടനാട് മേഖലയിൽ ഉൾപ്പെടെ സ്ഥിതി ശാന്തമാണ്. തൃശ്ശൂർ പെരിഞ്ഞനത്ത് നിരവധി വീടുകളിൽ വെള്ളം കയറി. ഇരുപത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
 

Share this story