തിരുവനന്തപുരത്ത് ശക്തമായ മഴ; അടുത്ത അഞ്ച് ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

rain

തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ. നഗരപ്രദേശത്തും മലയോര മേഖലകളിലുമടക്കം ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറിൽ അനുഭവപ്പെട്ടത്. നഗരത്തിൽ മാത്രം 15 മിനിറ്റിൽ 16.5 മില്ലി മീറ്റർ മഴ ലഭിച്ചു. വെള്ളായണി മേഖലയിൽ 15 മിനിറ്റിൽ 9.5 മില്ലി മീറ്റർ മഴ ലഭിച്ചു. അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ എട്ട് ജില്ലകളിൽ മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയതോ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. 

അടുത്ത അഞ്ച് ദിവസം കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് പത്തനംതിട്ട എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ എറണാകുളത്തും 28ന് വയനാട് ജില്ലയിലും 29ന് പാലക്കാടും 30ന് എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടായിരിക്കും
 

Share this story