വടക്കൻ കേരളത്തിൽ മഴ കനക്കും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

Hevy Rain Yellow Alart

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ജാഗ്രതയുടെ ഭാഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

​ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെയും അതിനോടനുബന്ധിച്ചുള്ള അന്തരീക്ഷ ചുഴിയുടെയും സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് തുടങ്ങിയ ജില്ലകളിലാണ് മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളത്.

​ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും (24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ) മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ അടിച്ചുവീശുന്ന കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മലയോര മേഖലകളിലും തീരദേശങ്ങളിലും വസിക്കുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.

​അടുത്ത ദിവസങ്ങളിലും വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. 

Share this story