ഉച്ച വരെ കനത്ത പോളിംഗ്; 50 ശതമാനം കടന്നു, വിധിയെഴുത്ത് ഏഴ് ജില്ലകളിൽ

polling

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ ഏഴ് ജില്ലകളിൽ നടക്കുന്ന വോട്ടെടുപ്പിൽ കനത്ത പോളിംഗ്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് പോളിംഗ് നടക്കുന്നത്. ഉച്ചയോടെ പോളിംഗ് ശതമാനം 50 ശതമാനം  കടന്നു. മലയോര മേഖലകളിൽ അടക്കം ശക്തമായ പോളിംഗാണ് രേഖപ്പെടുത്തിയത്

വൈകിട്ട് ആറ് മണി വരെയാണ് പോളിംഗ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് ഇന്ന് നടക്കുന്നത്. മൂന്ന് കോർപറേഷൻ, 39 മുൻസിപ്പാലിറ്റി, ഏഴ് ജില്ലാ പഞ്ചായത്ത്, 75 ബ്ലോക്ക് പഞ്ചായത്ത്, 471 ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ 11,168 വാർഡുകളിലാണ് തെരഞ്ഞെടുപ്പ്

തദ്ദേശ തെരഞ്ഞെടുപ്പിൽ ദിലീപും ഭാര്യ കാവ്യ മാധവനും വോട്ട് രേഖപ്പെടുത്തി. നടിയെ ആക്രമിച്ച കേസിലെ വിധി ഇന്നലെ വന്നതിന് പിന്നാലെയാണ് ദിലീപ് ഇന്ന് വോട്ട് ചെയ്യാനെത്തിയത്. ആലുവ സെന്റ് ഫ്രാൻസിസ് എൽപി സ്‌കൂളിലെ ബൂത്തിലാണ് ഇരുവരും വോട്ട് ചെയ്തത്. മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും ഇരുവരും പ്രതികരിച്ചില്ല
 

Tags

Share this story