ഹെലികോപ്ടര്‍ തുടരണം: വാടക കരാര്‍ നീട്ടണമെന്ന് സര്‍ക്കാരിന് വീണ്ടും ഡിജിപിയുടെ കത്ത്

ഹെലികോപ്റ്റർ

തിരുവനന്തപുരം: കേരള പൊലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി സർക്കാരിന് വീണ്ടും കത്തയച്ചു. മൂന്ന് വർഷത്തേക്ക് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഡിജിപിയുടെ നിർണായകമായ ഈ നീക്കം.

പുതിയ ടെൻഡറിലേക്ക് കടക്കുകയോ മറ്റ് ഹെലികോപ്റ്ററുകൾ വാടകയ്‌ക്കെടുക്കുകയോ ചെയ്താൽ പ്രതിമാസ വാടകത്തുക നിലവിലുള്ള 80 ലക്ഷം രൂപയേക്കാൾ ഗണ്യമായി വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. അതിനാൽ നിലവിലെ കരാർ തന്നെ നീട്ടിനൽകുന്നതാണ് സാമ്പത്തിക ലാഭകരമെന്ന് ഡിജിപി കത്തിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, വൻ തുക വാടക നൽകി ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കുന്നതിനെതിരെ നേരത്തെ മുതൽ പ്രതിപക്ഷം കടുത്ത വിമർശനവും ആക്ഷേപങ്ങളും ഉന്നയിച്ചിരുന്നു. കരാർ നീട്ടുന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആഭ്യന്തര വകുപ്പുമായി കൂടിക്കാഴ്ച നടത്തുകയും അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം.

Tags

Share this story