നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹെലികോപ്റ്റർ തകർന്നുവീണു; റൺവേ അടച്ചു

heli

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ തകർന്നുവീണു. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. ആളപായമില്ല. അപകടത്തെ തുടർന്ന് വിമാനത്താവളത്തിന്റെ റൺവേ താത്കാലികമായി അടച്ചു. റൺവേയുടെ പുറത്ത് അഞ്ച് മീറ്റർ അപ്പുറത്താണ് അപകടമുണ്ടായത്

കോസ്റ്റ് ഗാർഡ് ഹാംഗറിൽ നിന്നും റൺവേയിൽ എത്തി പരിശലീന പറക്കൽ തുടങ്ങുമ്പോഴായിരുന്നു അപകടം. ഒരാൾക്ക് പരുക്കേറ്റിട്ടുണ്ട്. റൺവേക്ക് പുറത്ത് ഹെലികോപ്റ്റർ കിടക്കുന്നതിനാലാണ് റൺവേ താത്കാലികമായി അടച്ചത്. ഹെലികോപ്റ്റർ മാറ്റിയ ശേഷം റൺവേ തുറക്കും
 

Share this story