ഭർത്താവിന്റെ മരണം 5 മാസം മുമ്പ്; ഇടുക്കിയിൽ പിഞ്ചുകുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കി

deenu

ഇടുക്കിയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി. തോപ്രാംകുടി സ്‌കൂൾ സിറ്റി പുത്തൻപുരയ്ക്കൽ ഡീനു ലൂയിസാണ്(35) മരിച്ചത്. ഏഴ് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷമാണ് ഡീനു ജീവനൊടുക്കിയത്. അഞ്ച് മാസം മുമ്പ് ഡീനുവിന്റെ ഭർത്താവ് ലൂയിസും ആത്മഹത്യ ചെയ്തിരുന്നു. 

ഡീനുവിന് മാനസിക വെല്ലുവിളിയുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇന്ന് രാവിലെ ഡീനുവിനെയും കുഞ്ഞിനെയും അവശനിലയിൽ കണ്ടെത്തിയ ബന്ധുക്കൾ ഇവരെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു
 

Share this story