എറണാകുളത്ത് വിജയമുറപ്പിച്ച് ഹൈബി ഈഡൻ; തൃശ്ശൂരിൽ ഇളക്കമില്ലാതെ സുരേഷ് ഗോപി

kk

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഇരുമുന്നണികളെയും ഞെട്ടിച്ച് രണ്ട് മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥികളുടേ മുന്നേറ്റം. തൃശ്ശൂരിൽ ഏകദേശം വിജയമുറപ്പിച്ച് സുരേഷ് ഗോപി ലീഡ് ഉയർത്തുകയാണ്. നിലവിൽ 20,399 വോട്ടുകളുടെ ലീഡാണ് സുരേഷ് ഗോപിക്കുള്ളത്. രണ്ടാം സ്ഥാനത്ത് എൽഡിഎഫ് സ്ഥാനാർഥി വിഎസ് സുനിൽകുമാർ നിൽക്കുമ്പോൾ കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് വീണു

തിരുവനന്തപുരത്ത് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നിലവിൽ 1160 വോട്ടുകളുടെ ലീഡിൽ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ മുന്നിട്ട് നിൽക്കുകയാണ്. എറണാകുളത്ത് ഹൈബി ഈഡൻ വിജയമുറപ്പിച്ച് മുന്നോട്ടുപോകുകയാണ്. അമ്പതിനായിരത്തിലേറെ വോട്ടുകളുടെ ലീഡാണ് ഹൈബിക്ക് നിലവിലുള്ളത്

എൽഡിഎഫ് ഒരു സീറ്റിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്. ആലത്തൂരിൽ കെ രാധാകൃഷ്ണൻ 7649 വോട്ടുകൾക്ക് മുന്നിലാണ്. രമ്യ ഹരിദാസാണ് രണ്ടാം സ്ഥാനത്ത്. കൊല്ലത്ത് എൻകെ പ്രേമചന്ദ്രന്റെ ലീഡ് 12,000 കടന്നു. കാസർകോട് 11,000 വോട്ടുകളുടെ ലീഡ് രാജ്‌മോഹൻ ഉണ്ണിത്താനുണ്ട്. ആലപ്പുഴയിൽ കെ സി വേണുഗോപാലിന് 13,007 വോട്ടുകളുടെ ലീഡുണ്ട്

Share this story