എന്തിനാണിത്ര ധൃതി കാണിക്കുന്നത്; ഓർത്തഡോക്‌സ് സഭയെ വിമർശിച്ച് ഹൈക്കോടതി

എന്തിനാണിത്ര ധൃതി കാണിക്കുന്നത്; ഓർത്തഡോക്‌സ് സഭയെ വിമർശിച്ച് ഹൈക്കോടതി

കോതമംഗലം മാർത്തോമ ചെറിയ പള്ളി തർക്കത്തിൽ ഓർത്തഡോക്‌സ് വിഭാഗത്തിന് ഹൈക്കോടതിയുടെ വിമർശനം. കോടതിവിധി നടപ്പാക്കാൻ എന്തിനാണ് ധൃതി കാണിക്കുന്നതെന്ന് കോടതി ചോദിച്ചു. ഓർത്തഡോക്‌സ് സഭ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ജില്ലാ കലക്ടറെ കോടതി ഒഴിവാക്കുകയും ചെയ്തു.

ഹർജിയിൽ ഇന്ന് വാദം ആരംഭിച്ചപ്പോൾ തന്നെ ഓർത്തഡോക്‌സ് സഭക്ക് നേരെ വിമർശനമുന്നയിക്കുകയായിരുന്നു. സുപ്രീം കോടതി വിധി നടപ്പാക്കാൻ ധൃതി കാണിക്കേണ്ടതില്ല. നിങ്ങൾക്ക് വിധി നടപ്പിലായി കിട്ടിയാൽ പോരെ, അതിന് തിടുക്കം കാണിക്കേണ്ടതില്ലെന്ന് ജസ്റ്റിസ് വി ബി സുരേഷ് കുമാർ പറഞ്ഞു

വിഷയത്തിൽ തിങ്കളാഴ്ച സർക്കാരിന്റെ റിവ്യു ഹർജി പരിഗണിക്കും. ഹർജി അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ചൊവ്വാഴ്ച കോടതിയലക്ഷ്യ ഹർജിയിൽ തീരുമാനമെടുക്കും

Share this story