കെ എം ഷാജിക്കെതിരായ വിജിലൻസ് എഫ് ഐ ആർ ഹൈക്കോടതി റദ്ദാക്കി

shaji

പ്ലസ് ടു കോഴക്കേസിൽ മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിക്കെതിരായ വിജിലൻസ് എഫ്‌ഐആർ ഹൈക്കോടതി റദ്ദാക്കി. കേസ് നിലനിൽക്കില്ലെന്ന ഷാജിയുടെ ഹർജി കോടതി അംഗീകരിച്ചു. അഴീക്കോട് സ്‌കൂളിൽ ഹയർ സെക്കൻഡറി അനുവദിക്കാൻ കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയതിലാണ് കേസ്. 2020ലാണ് കേസ് രജിസ്റ്റർ ചെയ്തത്

കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കുടുവൻ പത്മനാഭവൻ നൽകിയ പരാതിയിലാണ് കേസെടുത്തത്. ഷാജിക്ക് വരവിൽ കഴിഞ്ഞ സ്വത്തുള്ളതായി കണ്ടെത്തിയെന്ന് വ്യക്തമാക്കിയ വിജിലൻസ് ഷാജിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 47 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. ഇത് തെരഞ്ഞെടുപ്പ് ഫണ്ടാണെന്നും തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് ഷാജി കോടതിയെ സമീപിച്ചെങ്കിലും രേഖകൾ ഇല്ലാത്തതിനാൽ പണം നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
 

Share this story