ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി

ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി
ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി. ഏഷ്യാനെറ്റ് ന്യൂസിനും ആറ് ജീവനക്കാർക്കുമെതിരായ പോക്‌സോ കേസാണ് സിംഗിൾ ബെഞ്ച് അസാധുവാക്കിയത് ഏഷ്യാനെറ്റ് ന്യൂസ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. കുറ്റപത്രത്തിൽ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി പോക്‌സോ, ജുവനൈൽ ജസ്റ്റിസ് കുറ്റങ്ങൾക്ക് പുറമെ ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, വ്യാജ ഇലക്ട്രോണിക് രേഖ ചമയ്ക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ആറ് ജീവനക്കാർക്കെതിരെ ചുമത്തിയിരുന്നു.

Tags

Share this story